ചിത്രകല അഭ്യാസമോ പരിശീലനമോ ഇല്ലാതെ വെറുമൊരു വീട്ടമ്മയായ ലിജിയ ബാനു വിവിധ ഫ്രെമുകളിൽ കേവലം ഒരു വർഷത്തിനുള്ളിൽ നിറങ്ങൾ ചാലിച്ച മുപ്പതോളം ചിത്രങ്ങളിൽ പലതും ത്രിമാന ചിത്രങ്ങളുടെ ആസ്വാദനാനുഭൂതി നൽകി. അനുവാചകരോട് ലളിതമായി സംവദിക്കുന്ന ഓരോ ചിത്രങ്ങളും സാധാരണക്കാരനും ആസ്വാദയകരമായിരുന്നു എന്നതിന്റെ തെളിവാണ് ചിത്ര പ്രദർശനം കാണാൻ ഒഴുകിയെത്തിയ കാണികൾ.
അസീസിയ ദൗളത്തുൽ ഉലൂം ഇന്റർനാഷണൽ സ്കൂളിൽ വൈകീട്ട് നാലിന് ജിദ്ദയിലെ അറിയപ്പെടുന്ന ചിത്രകാരനും കവിയുമായ അരുവി മോങ്ങം ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായിൽ മരുതേരി , കെ.ടി മുസ്തഫ പെരുവള്ളൂർ , സി.എച്ച്. അബ്ദുൽ ശുകൂർ അലി , മജീദ് നഹ , ഇബ്രാഹീം ഷംനാദ് , സജി കുര്യാക്കോട്, റോയി മാത്യു, അസൈൻ ഇല്ലിക്കൽ, ഹൈദർ കോട്ടയിൽ, കഐംഎ ലത്തീഫ് , ഹനീഫ് ഇരുന്പുഴി, മായീൻ കുട്ടി, നൗഷാദ് വണ്ടൂർ , ഇഎഫ്എസ് ബഷീർ, റസാഖ് പൈക്കാടൻ, നിസാർ ഇരിട്ടി, സഹീർ മതിലകം, അബ്ദുൽ അസീസ് തെങ്കായത്തിൽ, ഹനീഫ് പാറമ്മൽ, റഷീദ് അമീർ, സലാം ഒളവട്ടൂർ, ഷാജു അത്താണിക്കൽ, അബ്ദുൽ സുബ്ഹാൻ, മുസ്തഫ മാസ്റ്റർ തുടങ്ങി നാനാ തുറയിലുള്ള വ്യക്തിത്വങ്ങൾ പരിപാടിക്ക് ആശംസകൾ നേർന്നു.
ഹനീഫ് വി വി കെ , മുഹമ്മദ് അലി , ലിജിയ ഇല്യാസ് തുന്പിൽ, ഹാരിസ് മുസ്തഫ , ഹാഫിസ് റഹ്മാൻ , സന്തോഷ് , ലത്തീഫ് തുടങ്ങിയവരുടെ ഗാനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. അബ്ദുൽ റഷീദ് കാപ്പുങ്ങൽ , മുജീബ് പാറക്കൽ , കൃഷ്ണൻ ചെമ്മാട് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട് : കെ.ടി. മുസ്തഫ പെരുവള്ളൂർ