ദോഹ: പ്രവാസി മാധ്യമപ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു. മാനവ സ്നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചു വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോനെക്കുറിച്ച് ’സി.കെ മേനോൻ മനുഷ്യ സ്നേഹത്തിന്റെ മറുവാക്ക്’ ഇംഗ്ലീഷ് അറബിക് പിക്ടോറിയൽ ഡിക്ഷണറി, ഗൾഫിലെ അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന സ്പോക്കണ് അറബിക് മാസ്റ്റർ മലയാളം, അമേരിക്ക, ഉദയ്പൂർ യാത്രവിവരണങ്ങൾ എന്നിവയാണ് പ്രകാശനത്തിന് തയാറാകുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങളും ഷാർജയിൽ നടക്കുന്ന മുപ്പത്തി ഏട്ടാമത് പുസ്തക മേളയിൽ ഒക്ടോബർ 31ന് പ്രകാശനം ചെയ്യുമെന്ന് ലിപി പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എം.വി അക്ബർ പറഞ്ഞു.
സി.കെ മേനോൻ മനുഷ്യ സ്നേഹത്തിന്റെ മറുവാക്ക്’ എന്ന പുസ്തകം വിടപറഞ്ഞ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും അടങ്ങിയവയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബിനോയ് വിശ്വം എം.പി, കൈതപ്രം ദാമോദരൻ നന്പൂതിരി, അഡ്വ. പി.എസ് ശ്രീധരൻ പിള്ള തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓർമകുറിപ്പുകൾ ഉൾപ്പെടുത്തി തയാറാക്കിയ പുസ്തകം ഏറെ സവിശേഷതകളുള്ളതാണ്.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ അഞ്ച് പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങുന്നു
11:10 PM Oct 15, 2019 | Deepika.com