കേ​ളി വി​ദ്യാ​ഭ്യാ​സ മേന്മ ​പു​ര​സ്കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു

11:10 PM Oct 15, 2019 | Deepika.com
തി​രു​വ​ന​ന്ത​പു​രം: റി​യാ​ദ് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ മേന്മ ​പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ച​ത്.

2018-2019 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടൂ പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ റം​സി, ജാ​സ്മി​ൻ ഖാ​ൻ, റം​സീ​ന, അ​മൃ​ത ജ്യോ​തി, ഗൗ​രി പ്ര​ദീ​പ്, ശ്രീ​ല​ക്ഷ്മി പ്ര​ദീ​പ് എ​ന്നീ കേ​ളി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ് പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ ബ​ദി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത് സ്വാ​ഗ​ത​വും, കേ​ളി മു​ൻ സെ​ക്ര​ട്ട​റി റ​ഷീ​ദ് മേ​ലേ​തി​ൽ അ​ദ്ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ളി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞ് വ​ള്ളി​ക്കു​ന്നം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. കേ​ളി മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബേ​ബി നാ​രാ​യ​ണ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ളു​ടെ​യും കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ, നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള കേ​ളി അം​ഗ​ങ്ങ​ൾ, കേ​ര​ള പ്ര​വാ​സി സം​ഘം പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.