എഡിസൻ, ന്യുജേഴ്സി: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം സണ്ണിവേൽ, (ടെക്സസ്) മേയർ സജി ജോർജ് മന്ത്രി കെ.ടി. ജലീലിൽ നിന്നു ഏറ്റുവാങ്ങി.
കുടിയേറ്റ ഭൂമികയിലെ ബാലറ്റ് യുദ്ധത്തിൽ നേർവിജയം നേടി മേയറായ സജി ജോർജിനെ പുരസ്കാര ജേതാവായി നിർണയിക്കാൻ ഇന്ത്യ പ്രസ്ക്ലബ്ബിന് പുനർവായന നടത്തേണ്ടി വന്നില്ല.
ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഇന്ത്യ പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റ് ടാജ് മാത്യു എന്നിവരടങ്ങുന്നതായിരുന്ന ജൂറി.
ഇന്തൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ ഇസ്റോ) ശാസ്ത്രജ്ഞനായിരുന്നു സജി ജോർജ്. കുടിയേറ്റക്കാരാനായി വന്ന് അദ്ദേഹം നാലുതവണ സണ്ണിവെയ്ൽ കൗണ്‍സിൽ അംഗമായിരുന്നു.
ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര പഠനത്തിനായി 1989 ൽ എത്തിയ സജി ജോർജ് ആദ്യകാലം മുതൽ പ്രാദേശിക സാമൂഹിക മേഖലയിൽ സജീവമായിരുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട സജി ജോർജ് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മുഖ്യധാരാ രാഷ്ട്രീയ പുരസ്കാരം മേയർ സജി ജോർജ് ഏറ്റുവാങ്ങി
10:59 PM Oct 15, 2019 | Deepika.com