ഏറെ പ്രതീക്ഷകളോടെ മിസ് വേൾഡ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്ത അഞ്ച് ഇന്ത്യൻ അമേരിക്കൻ മത്സരാർഥികൾക്കും ഒരു സ്ഥാനം പോലും നേടാനായില്ല. പഞ്ചാബിൽ നിന്നും ഇന്ത്യയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ സെയ്നി മത്സരത്തിൽ വിജയ കിരീടം ചൂടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മത്സരത്തിന്റെ തലേ ദിവസം പെട്ടെന്നുണ്ടായ ദേഹാസ്യാസ്ഥത്തെ തുടർന്ന് സെയ്നി മത്സരത്തിൽ പങ്കെടുത്തില്ല.
മിസ് വേൾഡ് അമേരിക്ക 2019 ആയി വിജയിച്ച എമ്മി റോസിനെ 2018 മിസ് വേൾഡ് അമേരിക്കാ മറീസാ പേയ്ജ ബട്ട്ലർ വിജയ കിരീടം ചൂടിച്ചു.
മേജിക് ഫാക്ടറി ഉടമസ്ഥയും നടിയും ഗായികയുമായ എമ്മി ഒരു സാമൂഹ്യ പ്രവർത്തകൂടിയാണ്.
മെഗൻ ഗോർഡൻ (സൗത്ത് കരോലിന) ഫസ്റ്റ് റണ്ണർ അപ്പ്.
പെയ്ട്ടൻ ബ്രൗണ്‍ (നോർത്ത് കരോലിന) സെക്കന്റ് റണ്ണർ അപ്പ്.
റേച്ചർ മില്ലർ (മാസ്സാച്യുസെറ്റ്സ്) തേർഡ് റണ്ണർ അപ്പ്.
കെയ്ലി ഒബ്റെറൊ(ഹവായ്) ഫോർത്ത് റണ്ണർ അപ്പ് എന്നിവരാണ് മറ്റു വിജയികൾ.
42 മത്സരാർഥികളിൽ ആദ്യ റൗണ്ട് പൂർത്തീകരിച്ചപ്പോൾ 25 പേരും, പിന്നീട് പത്തു പേരാണ് ഫൈനലിസ്റ്റുകളായി മാറ്റുരച്ചത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ