ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 28-ൽപ്പരം ടീമുകളെ പങ്കെടുപ്പിച്ച് 2019 നവംബർ 9ന് ശനിയാഴ്ച ഒരു ദിവസത്തെ ചീട്ടുകളി മത്സരം നടത്തുന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരളാ സെന്ററിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ എത്രയും പെട്ടെന്നു റജിസ്റ്റർ ചെയ്യണം. മത്സരത്തിന്റെ നടത്തിപ്പിലേക്ക് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.
ടൂർണമെന്റിന്റെ ഗ്രാന്റ് സ്പോണ്സറായി ഏബ്രഹാം ഫിലിപ്പ് സി.പി.എയെയും, മറ്റു സ്പോണ്സർമാരായി ജേക്കബ് ഏബ്രഹാം (സജി ഹെഡ്ജ്), ജോണ്സണ് ജോണ് (ഡോങ്കിൾസ് റിയൽ എസ്റ്റേറ്റ്), വിൻസന്റ് റ്റി സിറിയക് (കാനിയൻ മോർട്ട്ഗേജ്), തോമസ് കോലടി (സെന്റ് മേരീസ് കണ്സ്ട്രക്ഷൻ) എന്നിവരാണ്.
മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിലേക്കായി ടൂർണമെന്റ് കോഓർഡിനേറ്റേഴ്സായി ഫിലിപ്പ് മഠത്തിൽ (917 459 7819), ബേബികുട്ടി തോമസ് (516 974 1735), കുഞ്ഞ് മാലിയിൽ (516 503 8082), ടോം തോമസ് (347 537 8200) എന്നിവർ പ്രവർത്തിക്കുന്നു.
റൂൾസ് കോഓർഡിനേറ്റർമാർ:ജോസഫ് മാത്യു (അപ്പച്ചൻ), മാത്യു ചെരുവിൽ, ജേയിസ് പിറവം. ഗെയിം കണ്ട്രോൾ കമ്മീഷൻ: സാബു സ്കറിയ, ഡോ. ജേക്കബ് തോമസ്, അനിയൻ ജോർജ്, അനിയൻ മൂലയിൽ.
റജിസ്ട്രേഷൻ കമ്മിറ്റി: രാജു ഏബ്രഹാം, സജി മാത്യു, മോൻസി മാണി. ഫിനാൻസ് കമ്മിറ്റി: സാം സാമുവേൽ, സക്കറിയാ കരുവേലി. റജിസ്ട്രേഷൻ ആൻഡ് ഫുഡ് കമ്മിറ്റി: റോയി മാത്യു, കുര്യൻ പോൾ അലക്സ് പനയ്ക്കാമുറ്റം, അലക്സ് സിബി.
വിവരങ്ങൾക്ക്: ഇമെയിൽ: 56cardgameNY@gmail.com, Kerala Center, 1824 Fairfax, ST, Lemond, NY 11003.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബ് 56 ചീട്ടുകളി മത്സരം നവംബർ 9 ന്
10:40 PM Oct 15, 2019 | Deepika.com