ദമ്മാം: ദമ്മാം നവോദയ സെക്കന്റ് സനയ ഏര്യാ കമ്മിറ്റി അംഗവും, അൽ നാസർ കന്പനി ജീവനക്കാരനും, പത്തനംതിട്ട സ്വദേശിയുമായ വിൻസെന്റ് മാത്യു 17 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.
സെക്കന്റ് സനയ്യ ഏരിയ കലാസാംസ്കാരിക ചെയർമാൻ ഷാജി മാധവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി ഗോപകുമാർ, ഏരിയാ ട്രഷറർ സജീഷ് കുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. എരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് ഗോപാലകൃഷണൻ വിൻസെന്റിന് കൈമാറി.ഏര്യാ കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത യാത്രയയപ്പ് പരിപാടിയിൽ എരിയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
വിൻസെന്റിന് നവോദയ സെക്കന്റ് സനയ്യ യാത്രയയപ്പു നൽകി
11:33 PM Oct 14, 2019 | Deepika.com