ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ 16 ടീമുകളിലെ കളിക്കാരും മാനേജർമാരും അണി നിരന്ന ജേഴ്സി പ്രദർശന സമ്മേളനം കെകഐംഎ ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മേളയുടെ ഫ്ളയർ വൈസ് ചെയർമാൻ അബ്ദുൽഫത്താഹ് തയ്യിൽ , ട്രഷറർ സി ഫിറോസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
കെകഐംഎ ഓണ്കോസ്റ്റ് ട്രോഫിയുടെ മാതൃകാപ്രകാശനം കെകഐംഎ പ്രസിഡന്റ് എ.പി. അബ്ദുൾസലാമിന് നൽകികൊണ്ട് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹംസ പയ്യന്നൂർ നിർവഹിച്ചു.
തുടർന്ന് 16 ടീമുകളുടെ ജേഴ്സിയുടെ പ്രകാശനവും ജേഴ്സി അണിഞ്ഞുകൊണ്ടു ടീം ക്യാപ്റ്റ·ാരുടെ പ്രദർശനവും കളികളുടെ മാച്ച് ഫിക്ച്ചർ നറുക്കെടുപ്പും നടന്നു. റെഡ് റേഞ്ചേഴ്സ് ഫിന്താസ്, സിറ്റി ബ്രദേഴ്സ്, ജഹറ സ്ട്രൈക്കേഴ്സ്, മഹ്ബൂല എഫ്സി ബ്രദേഴ്സ് ജലീബ് സൂപ്പർ ബോയ്സ്, യുനൈറ്റഡ് എഫ്സി അബാസിയ , സെവൻ സ്റ്റാർ ഖൈത്താൻ, ഫർവാനിയ ഫൈറ്റേഴ്സ് , സാൽമിയ ഷൂട്ടേർസ് , കർണാടക ബ്ലൂ വാരിയേഴ്സ് , ഫഹാഹീൽ ബ്ലാസ്റ്റേഴ്സ് , ഹവല്ലി സ്ട്രൈക്കേഴ്സ് , അബു ഹലീഫ ചലഞ്ചേഴ്സ് ,, സബ്ഹാൻ എഫ്സി ടൈഗർ , റോയൽ എഫ്സി മംഗഫ്, സിറ്റി സ്റ്റാർ സിറ്റി എന്നീ ടീമുകളാണ് പോരാട്ടം കുറിക്കുന്നത്.
പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെ അകെ 15 മത്സരങ്ങൾ അരങ്ങേറും . 25 നു ഉച്ചകഴിന് രണ്ടരക്ക് മത്സരങ്ങൾ ആരംഭിക്കും . രാത്രി ഒന്പതരയ്ക്കാണ് ഫൈനൽ മത്സരം നടക്കുക . ടീമുകളുടെ റിപ്പോർട്ടിങ്ങും ലൈൻ ആപ്പും ഉച്ചക് ഒന്നരയ്ക്ക് നടക്കും. വൈകി റിപ്പോർട്ട് ചെയ്യുന്ന ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്ന് സംഘാടകർ അറിയിച്ചു.
യോഗത്തിൽ വി കെ അബ്ദുൽഗഫൂർ സ്വാഗതവും മൊയ്ദു കെ.ഒ നന്ദിയും പറഞ്ഞു. ജേഴ്സി ലൗഞ്ചിഗിനും പരിപാടികൾക്കും കെകെഎംഎ നേതാക്കളായ പി കെ അക്ബർ സിദ്ധീഖ്, ഇബ്രാഹിം കുന്നിൽ , കെ ബഷീർ , ഷംസീർ നാസർ , എൻജി നവാസ് ,കെ സി റഫീഖ് , കമറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ