ജിദ്ദ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജിദ്ദ ചാപ്റ്ററിനു കീഴിലെ കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാം (സിഎൽപി) സെഷൻ 46 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സിജി പ്രസിഡന്റ് കെ.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാക്തീകരണം, സ്വയം പര്യാപ്തത, ചലനാത്മകത, സ്വാധീനത എന്നിങ്ങനെയുള്ള സിജിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ സമുദായത്തിന്റെയും രാജ്യത്തിന്റെയും സർവതോൻമുഖമായ പുരോഗതി മുന്നിൽ കണ്ട് വിഭാവനം ചെയ്തതാണെന്നദ്ദേഹം പറഞ്ഞു.
ന്ധഡിസൈനിംഗ് രംഗത്തെ തൊഴിൽ സാധ്യതകൾന്ധ എന്ന വിഷയത്തിൽ അബ്ദുൽ അസീൽ തങ്കയത്തിൽ പ്രസന്േറഷൻ അവതരിപ്പിച്ചു. വിവിധ ഇന്ത്യൻ സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഈ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന കോഴ്സുകളും വ്യാവസായിക മേഖലകളിലെ അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു.
പഠന വിഭാഗത്തിൽ തയാറാക്കിയ പ്രസംഗങ്ങൾ ഹൈദർ കോട്ടയിൽ, അസ്കർ കല്ലായി, അലി കരിപ്പൂർ, യൂസുഫ് പരപ്പൻ എന്നിവർ അവതരിപ്പിച്ചു. ബാബു മേത്തർ, മുഹമ്മദ് കുട്ടി, റഷീദ് അമീർ എന്നിവർ നിരൂപണം നടത്തി.
ടേബിൾ ടോക്കിൽ ഷറഫുദ്ദീൻ, എം അഷ്റഫ്, ഫൈസൽ കെ വി, ഷഹീർ ഇരുന്പുഴി, നിയാസ് എന്നിവർ സംസാരിച്ചു. വേങ്ങര നാസർ പരിപാടികൾ പൊതു അവലോകനം ചെയ്തു. സാമൂഹിക ശാക്തീകരണം എന്ന തലക്കെട്ടിൽ നടന്ന യോഗത്തിൽ അബു ചുള്ളിയോട് അവതരരാകാനായിരുന്നു. കെ എം ലത്തീഫ് സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച 4 മുതൽ 7 വരെ സീസണ്സ് റെസ്റ്റോറന്റിലാണ് സിഎൽപി. നടക്കാറുള്ളതെന്നു സംഘാടകർ അറിയിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
സിജി ജിദ്ദ കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു
11:22 PM Oct 14, 2019 | Deepika.com