ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച ദ്വൈമാസ പ്രഭാഷണ പരിപാടിയിൽ ന്ധന്ധഇസ്ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും’’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു.
കാലാന്തരത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര പ്രശ്നങ്ങളെ ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കണമെന്ന്, സദസുമായി സംവദിക്കവെ അൽബാർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡിതലോകം നിരവധി ഫത്വ (മതവിധി) കൾ നൽകിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്രിമ ബീജസങ്കലനം, ഗർഭഛിദ്രം, മഷ്തിഷ്ക മരണം തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളും പ്രതിസന്ധികളും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക പ്രമാണങ്ങളായ ഖുർആനിന്േറയും നബിവചനങ്ങളുടേയും അടിസ്ഥാനത്തിൽ ധാർമികവും നീതിശാസ്ത്രപരവുമായ നിലപാടാണ് സ്വീകരിക്കേണ്ടത്.
ഗർഭഛിദ്രം ഉപാധികൾക്ക് വിധേയമായി ഇസ്ലാം അനുവദിക്കുന്നതായി ഡോ. അൽബാർ അറിയിച്ചു. ഡോക്ടർമാരുടെ പരിശോധനയിലൂടെ ബോധ്യമാവുകയാണെങ്കിൽ മാതാവിന്റെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം പരിഗണിച്ച്കൊണ്ട് നിയന്ത്രണവിധേയമായി മാത്രമേ ഗർഭഛിദ്ര വിഷയത്തിൽ തീരുമാനമെടുക്കാവൂ. എങ്കിലും ഗർഭധാരണത്തിനുശേഷം 120 ദിവസത്തിനു മുന്പായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം അതിന് ശേഷം ഗർഭസ്ഥ ശിശുവിന് ജീവനുണ്ടാവുകയും മനുഷ്യരൂപം പ്രാപിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനാൽ അത്തരമൊരവസ്ഥയിൽ ഗർഭഛിദ്രം നടത്തുന്നത് മനുഷ്യജീവൻ ഹനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യശാസ്ത്ര രംഗത്തെ പുതിയ പ്രവണതകളും ഇസ്ലാമിക അധ്യാപനങ്ങളും സംബന്ധിച്ച് പ്രവാസ സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിമാസ, പ്രതിവാര പരിപാടികൾ സംഘടിപ്പിച്ചുവരുന്ന ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്, ഈ രംഗത്തെ ലോകോത്തര വ്യക്തിത്വത്തിന് ആതിഥേയത്വമേകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ജഐൻഎച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി മുഹമ്മദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ജഐൻഎച്ച് വൈസ് ചെയർമാൻ അലി മുഹമ്മദലിയാണ് സദസിനെ അഭിസംബോധന ചെയ്തത്. ജഐൻഎച്ച് അക്കാദമിക് ആന്റ് ട്രെയിനിംഗ് സെന്റർ ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, മാർക്കറ്റിംഗ് മാനേജർ അഷ്റഫ് പട്ടത്തിൽ, ജിജിഐ ട്രഷറർ സിദ്ദീഖ് ഹസൻ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡോ. അൽബാറിനെ സ്വീകരിക്കുകയും അലി മുഹമ്മദലി ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
പ്രശസ്ത ശിശുരോഗ വിദഗ്ധനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. എം.എസ് കരിമുദ്ദീൻ, അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹമദ് എന്നിവർ അൽബാറിനെ അനുമോദിച്ച് സംസാരിച്ചു. ജിജിഐ ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ മുസ്തഫ വാക്കാലൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ