ജിദ്ദ: നവോദയ അനാകിഷ് ഏരിയ കണ്വൻഷൻ സമാപിച്ചു. ഇ.കെ. ഇന്പിച്ചിബാവ നഗറിൽ ചേർന്ന കണ്വൻഷൻ നവോദയ രക്ഷാധികാരി വി.കെ. റഉൗഫ് ഉദ്ഘാടനം ചെയ്തു.
കൃത്യമായ ലക്ഷ്യത്തോടെ കാർഷിക രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണ് ഇപ്പോൾ കേരള സർക്കാർ സ്വീകരിച്ചു വരുന്നതെന്നും കഴിഞ്ഞ സർക്കാർ വികസനത്തിന് ചെലവിട്ട പണം 61 ശതമാനമാണ്. എൽഡിഎഫ് 90 ശതമാനത്തിന് മുകളിലാണ് എത്തിച്ചതെന്ന് വികെ റഉൗഫ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മുസാഫർ പാണക്കാട് അദ്ധ്യക്ഷത വഹിച്ച കണ്‍വൻഷനിൽ ഏരിയ ആക്ടിംഗ് സെക്രട്ടറി സുനിൽ കുമാർ ഏരിയ റിപ്പോർട്ടും, നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര കമ്മിറ്റി മെന്പർ ഗഫൂർ മന്പുറം എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ഖലീൽ പട്ടിക്കാട്, റഷിദ് മാക്കാടൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുജീബ് കോൽക്കാട്ടിൽ സ്വാഗതവും പ്രേംകുമാർ വട്ടപ്പൊയിൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
നവോദയ അനാ കിഷ് ഏരിയ കണ്വൻഷൻ
11:19 PM Oct 14, 2019 | Deepika.com