ഡാളസ്: ഇന്ത്യ കൾച്ചറൽ ആന്റ് എഡുക്കേഷൻ സെന്ററും ഡാളസ് കേരള അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പെൻസിൽ ചിത്രരചനാ ആന്റ് വാട്ടർ കളറിംഗ് മത്സരം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാലു ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഏഴു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരായ ഹരിദാസ് തങ്കപ്പൻ ( 214 908 5686), അനശ്വർ മാംന്പിള്ളി (214 997 1385) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഐസിഇസി സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ കേരള അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർഥിച്ചു. മത്സരാർഥികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും ഇവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കേരള അസോസിയേഷൻ ചിത്രരചനാ മത്സരം 19ന്
10:51 PM Oct 14, 2019 | Deepika.com