ന്യൂജേഴ്സി: വടക്കേ അമേരിക്കയിലെ മലയാളീ മുസ്ലിം കൂട്ടായ്മ ’നന്മയുടെ ’കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെയും , ഉദ്യോഗാർഥികൾക്കുള്ള സാങ്കേതിക പരിജ്ഞാന സഹകരണത്തിന്റെ പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനം ന്യൂജേഴ്സിയിൽ പ്രസ്ക്ലബ് കോണ്‍ഫറൻസിൽ മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിച്ചു. നൻമ എന്ന സംഘട തുടങ്ങിയിട്ടു ഒന്നര വർഷമേ ആയിട്ടുള്ളു എങ്കിലും കേരളത്തിലെ പ്രളയത്തിൽ ദുരിതാനുഭവിച്ചവർക്ക് 45 വീടുകൾ പണിതു നൽകി.
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനൽകിയതിനു പുറമെ പ്രളയ പ്രദേശത്തു സൗജന്യ സൂപ്പർമാർക്കറ്റ് തുറന്നു രണ്ടാം പ്രളയത്തിൽ ദുരിതാനുഭവിച്ചവരെ സഹായിച്ചു. ഏതാണ്ട് രണ്ടു കോടിയുടെ സഹായം യുഎസ്എ കാനഡയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങൾ സ്വരൂപിച്ചു കേരളത്തിന് നൽകുയുണ്ടായി. കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തെരഞ്ഞെടുത്തു അവർക്കുള്ള സ്കോളർഷിപ്പ് പുതിയതായി ആരംഭിക്കുന്നു, കൂടാതെ ഉദ്യോഗാർഥികൾക്കുള്ള ട്രെയിനിംഗ് പദ്ധതിയും അതിനു ആവശ്യമായ വിജ്ഞാനത്തിന്റെ സഹകരണവും സംഘടനയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കുമെന്നു നന്മ ചെയർമാൻ അബ്ദുൾ സമദ് പൊന്നെരി, പ്രസിഡന്റ് യു എ നസീർ, സെക്രട്ടറി മെഹബൂബ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: സുനിൽ തൈമറ്റം
"നന്മ'യുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് പ്രൊജക്ട് ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു
10:46 PM Oct 14, 2019 | Deepika.com