പ്രളയാനന്തര പുനധിവാസം മലപ്പുറം ജില്ലാ കെഎംസിസി ഫണ്ടു കൈമാറി

09:37 PM Oct 12, 2019 | Deepika.com
ദുബായ്: തിമർത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും സർവതും നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ മലയോര പ്രദേശത്തുകാരുടെ പുനരധിവാസത്തിനായി മുസ് ലീം യൂത്ത് ലീഗ് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ കെഎംസിസി ആദ്യഘട്ട ഫണ്ടു കൈമാറി. പാണക്കാട്ടു നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ മുസ് ലീം ലീഗ് പ്രസിഡന്‍റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് പി.കെ.അൻവർ നഹ ഫണ്ടു കൈമാറി.

പ്രളയബാധിതർക്കൊപ്പം ഒരു കൈതാങ്ങായി മലപ്പുറം ജില്ലാ കെഎംസിസി എന്ന പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വന്നത്. ഒന്നാം ഘട്ടം, പ്രളയം വൃത്തിഹീനമാക്കിയ നിലന്പൂർ ടൗണും പരിസരവും ശുചീകരണ പ്രവർത്തനത്തിൽ മലപ്പുറം ജില്ലാ കെഎംസിസിയുടെ നൂറോളം വോളന്‍റിയമാർ പങ്കാളികളായി.രണ്ടാം ഘട്ടം, രക്ഷാപ്രവർത്തനം നടത്തുന്ന വൈറ്റ്ഗാർഡ് അംഗങ്ങൾക്കു ആവശ്യമായ റസ്ക്യൂ ഉപകരണങ്ങളും സർവതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ വീട്ടുപകരണങ്ങളും അടക്കം 5 ടണ്ണിലധികം സാധന സാമഗ്രികൾ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച് എം കാർഗോ വഴി നാട്ടിലെത്തിച്ചു. മൂന്നാം ഘട്ടം, പ്രളയം ദുരിതം വിതച്ച പ്രദേശത്തെ കുടുംബങ്ങളുടെ നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണത്തിന്‍റെ ഭാഗമായി പ്രഗൽഭരായ നിയമജ്ഞരുടെ നേതൃത്വത്തിൽ നിയമ സഹായ ബോധവത്കരണ സദസ് സംഘടിപ്പിച്ചു.നാലാം ഘട്ടമാണ് മലപ്പുറം ജില്ലാ മുസ് ലീം യൂത്ത് ലീഗുമായി കൈകോർത്തു നടപ്പിലാക്കുന്ന പുനരുധിവാസ പദ്ധതി.

പാണക്കാട്ടു നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അൻവർ മുള്ളമ്പാറ, കെ.ടി.അഷ്റഫ്, സുബൈർ തങ്ങൾ, വി.കെ.എം.ഷാഫി, ഷരീഫ് കുറ്റൂർ, അഷ്റഫ് മാടാൻ, കെഎംസിസിസി നേതാക്കളായ മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, മുജീബ് കോട്ടക്കൽ, അസീസ് കൂരി, സമദ് ആനമങ്ങാട്, കോയ വള്ളിക്കുന്നു,ഹംസു കവണ്ണയിൽ, ഹമീദ് ഏറനാട്, അബൂബക്കർ ബി.പി.അങ്ങാടി, സി.എം. ടി. ഇക്ബാൽ, റഷീദ് പെരിന്തൽമണ്ണ, ഇ.സാദിഖലി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ