ജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സൗദി അറേബ്യയുടെ ചരിത്ര സാംസ്കാരിക മേഖലകളിൽ നിന്നും മലയാള ഭാഷയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം. 15 മിനിറ്റ്ദൈർഘ്യമുള്ള ചോദ്യങ്ങൾക്ക്ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നും വിജയികളെ നിശ്ചയിക്കും.
ഒരു ഇ മെയിൽ ഐഡി ഉപയോഗിച്ച് ഒരു തവണ മാത്രമേ ലിങ്കിൽ പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. താല്പര്യമുള്ളവർ ഈ ലിങ്ക് തുറന്നു മത്സരത്തിൽ പങ്കെടുക്കുക.
https://forms.gle/ohWyBicPzAWcQnB58 വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക് : 053 812 3698, 050 251 005, 0504324700
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഇന്ത്യൻ സോഷ്യൽ ഫോറം ഓൺലൈൻ ക്വിസ് മത്സരം
07:21 PM Sep 23, 2019 | Deepika.com