ഡാളസ് : ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് മുന്‍ വികാരി ഫാ സക്കറിയാസ് തോട്ടുവേലില്‍ (61)നിര്യാതനായി. മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഷിക്കാഗോ രൂപതയിലെ കോറല്‍ സ്പ്രിങ്സ്, ഹൂസ്റ്റണ്‍ സീറോ മലബാര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഹൃദയാഘാതമായിരുന്നു മരണകാരണം. ഗുജറാത്ത് സീറോ മലബാര്‍ മിഷനില്‍ സേവനം ചെയ്തു വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അന്ത്യം സംഭവിച്ചത് .
റിപ്പോര്‍ട്ട്: പി.പി ചെറിയാന്
ഫാ . സക്കറിയാസ് തോട്ടുവേലില്‍ നിര്യാതനായി
03:39 PM Sep 22, 2019 | Deepika.com