ഫാത്തിമ തൻസിയിലക്ക് ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ ആദരം

03:18 PM Sep 21, 2019 | Deepika.com
ദുബായ്:ഗിന്നസ് വേൾഡ് റിക്കാർഡ് ബുക്കിൽ ഇടം നേടിയ പള്ളം സ്വദേശിനിയായ വിദ്യാർഥിനിയും ദുബായ് കെഎംസിസി അംഗം ഹാഷിഖ് റഹ്മാന്‍റെയും സൈനാസിന്‍റെയും മകള്‍ ഫാത്തിമ തന്‍സീലയെ ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു.

ലോകത്ത് വൃക്ഷങ്ങളും പച്ചപ്പും നഷ്ടപെടുന്ന കാലഘട്ടത്തിൽ ഇത്തരം ആശയങ്ങളിൽ പങ്കാളിയാവുകയും വേൾഡ് ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തത് സമൂഹത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

അഹമ്മദ് വെൽഫിറ്റിന്‍റെ വസതിയിൽ ചേർന്ന യോഗം കാസർഗോഡ് മണ്ഡലം സെക്രട്ടറി സഫ്‌വാൻ അണങ്കൂർ ഉദ്ഘാടനം ചെയ്തു. സിനാൻ തോട്ടാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി ഉപഹാരം കൈമാറി. സെക്രട്ടറി കാമിൽ ബാങ്കോട് സ്വാഗതവും ഗഫൂർ ഊദ് പ്രാർഥനയും ട്രഷറർ സർഫ്രാസ് റഹ്മാൻ നന്ദിയും പറഞ്ഞു.