ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച് എൽഇഡി വാളിൽ പ്രദർശിപ്പിച്ച മനോഹര ദൃശ്യങ്ങളുടെ അകന്പടിയോടെയാണ് രണ്ട് മണിക്കൂർ നീണ്ട അഗ്നി അവതരിപ്പിച്ചത്. അരങ്ങിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ, നജിം അർഷാദ്, ഷംന കാസിം, നിയാസ് ഉൾഹഖ്, ബിജുകുമാർ, മാളവിക, ദുർഗ വിശ്വനാഥ് തുടങ്ങിയ കലാകാരൻമാർ അണിനിരന്നു.
ഉദ്ഘാടന ചടങ്ങിൽ സംഘടനാ ഭാരവാഹികളായ നടരാജൻ, എം.എം.നിസാർ, ജോസഫ് ജോർജ്, എ.കെ.ബീരാൻ കുട്ടി, സലിം ചിറക്കൽ, ടോമിച്ചൻ, ഗോപകുമാർ, ആർട്ടിസ്റ്റ് ഷാജി, രജനി പ്രശാന്ത് എന്നിവരും ബിസിനസ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കെ.മുരളീധരൻ, വിനോദ് നന്പ്യാർ, വി.നന്ദകുമാർ, ഡോ: വിഭു, കെ.കെ.മൊയ്തീൻ കോയ എന്നിവരും പങ്കെടുത്തു. കല വൈസ് പ്രസിഡന്റ് അമർസിംഗ് സൂര്യ കൃഷ്ണമൂർത്തിയെ പൊന്നാടയണിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള