അബുദാബി: മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ജനകീയ ലൈബ്രറി സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഭാഷാസമര സ്മാരക ലൈബ്രറിയിലേക്ക് അബുദാബി തവനൂർ മണ്ഡലം കെഎംസിസിയുടെ കീഴിൽ പുസ്തക സമർപ്പണം യജ്ഞത്തിനു ബിബ്ലിയോഫിൽ എന്ന പേരിൽ തുടക്കം കുറിച്ചു.
ഗാന്ധിയനും അറബിയിൽ കവിത രചിച്ചു പ്രശസ്തനായ വി.ടി.വി ദാമോദരൻ എംടിയുടെ നാലുകെട്ട് അറബിയിലേക്ക് വിവർത്തനം ചെയ്ത മുസ്തഫ വാഫിക്കു നൽകി പരിപാടിയുടെ ലേഞ്ചിംഗ് നിർവഹിച്ചു . മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളന്‍പാറ എന്നിവർ പരിപാടിക്കു ഓണ്‍ലൈൻ വഴി അഭിവാദ്യങ്ങൾ അർപ്പിച്ചു. അസീസ് അമരിയിന്റെ ഖിറാഹതോടെ തുടങ്ങിയയോഗം നാസർ മംഗലം അധ്യക്ഷത വഹിച്ചു .
അബുദാബി ഇന്ത്യൻ ഇസ്ലമിക് സെന്റർ ജനറൽ സെക്രട്ടറി എം.പി.എം റഷീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബുദാബി സ്റ്റേറ്റ് കെ.എംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ആലം, മലപ്പുറം ജില്ലാ കെ എം സിസി സെക്രട്ടറി ഹംസകോയ എന്നിവർ ബ്രോഷർ പ്രകാശനം നിർവഹിച്ചു. പ്രവാസി എഴുത്തുകാരനും ചിത്ര രചയിതാവുമായ നസീർ രാമന്തളി , ഹംസക്കോയ , അനീസ് മംഗലം , എഞ്ചിനീയർ ഹൈദർ ബിൻ മൊയ്ദു നെല്ലിശേരി, നൗഷാദ് തൃപ്രങ്ങോട്, ഹംസകുട്ടി ഹാജി തുന്പിൽ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മൊയ്ദീൻ നടുവട്ടം സ്വാഗതവും അഷ്റഫ് ആലുക്കൽ പുസ്തക സമാഹരണ യജ്ഞത്തെ കുറിച്ച് വിശദീകരിച്ചു. അബുദാബി തവനൂർ മണ്ഡലം കെ.എംസിസിക്കു കീഴിൽ ഉള്ള സർഗധാര കമ്മിറ്റിക്കാകും പുസ്തകം ശേഖരണത്തിന്റെ ഏകോപന ചുമതല. കൊറിയർ കന്പനിയും മായി സഹകരിച്ച് ഒക്ടോബർ മാസം പുസ്തകങ്ങൾ നാട്ടിൽ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിക്ക് കൈമാറും.ചടങ്ങിൽ നൗഫൽ ഗു നന്ദി പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി കെഎംസിസി തവനൂർ മണ്ഡലം പുസ്തക സമാഹരണയജ്ഞം ബിബ്ലിയോഫിൽ
11:40 PM Sep 20, 2019 | Deepika.com