ഫ്ളോറിഡ: ഫോമാ സൗത്ത് ഈസ്റ്റ് റീജണിന്റെ മുൻ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ സണ്‍ഷൈൻ റീജണ്‍ അനുശോചനം രേഖപ്പെടുത്തി. ഫോമായുടെ നെടുംതൂണായി പ്രവർത്തിക്കുക എന്നുള്ളത് മാത്രമല്ല, എല്ലാവരുടെയും മനസിൽ ചിരപ്രതിഷ്ഠനേടുവാനും അതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരു നിറസാന്നിധ്യമാകുവാനും റെജി ചെറിയാനു സാധിച്ചിരുന്നുവെന്ന് റീജണ്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അമേരിക്കൻ മലയാളികൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളികൾക്കും ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. റെജി ചെറിയാന്റെ പേരിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫണ്ട് റെയിസിംഗിന്, ഫോമാ സണ്‍ഷൈൻ റീജണിന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. റീജണ്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജണിലെ എല്ലാ അംഗ സംഘടനകളിൽ നിന്നുമായി നാൽപ്പതിൽ അധികം ആളുകൾ പങ്കുചേർന്നു.
സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നാഷണൽ കമ്മിറ്റി അംഗംങ്ങളായ നോയൽ മാത്യു, പലോസ് കുയിലാടൻ , നാഷണൽ വുമണ്‍ കമ്മിറ്റി അംഗമായാ അനു ഉല്ലാസ്, റീജണ്‍ ജനറൽ കണ്‍വീനർ ജോമോൻ തെക്കേതൊട്ടിയിൽ, റീജണ്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജണ്‍ പിആർഒ അശോക് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്
റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ സണ്‍ഷൈൻ റീജണ്‍ അനുശോചിച്ചു
11:06 PM Sep 20, 2019 | Deepika.com