കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ന്ധഎന്റെ കൃഷിന്ധ കാർഷിക മത്സരത്തിന്റെ ഈ സീസണിലെ മത്സരം ഒക്ടോബറിൽ ആരംഭിക്കും. കുവൈത്ത് മലയാളികളുടെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിയിൽ താൽപര്യമുളള കുവൈത്തിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2019 ഒക്ടോബറിൽ ആരംഭിച്ച് 2020 മാർച്ചിൽ അവസാനിക്കുന്ന രീതിയിലാണ് ന്ധഎന്റെ കൃഷിന്ധയുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഒക്ടോബർ 5ന് മുൻപായി കല കുവൈറ്റിന്റെ യൂണിറ്റുകൾ മുഖേനയൊ, നേരിട്ടോ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കുവൈത്തിലെ കാർഷിക രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി ഓരോ കർഷക സുഹൃത്തുക്കളെയും സമീപിച്ചു കാർഷിക വിളകൾ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സ്വർണ മെഡലുകളും, തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കർഷകർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവയായിരിക്കും വിജയികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 97910261 (അബാസിയ), 97683397 (അബുഹലീഫ), 670598 (ഫഹാഹീൽ), 50855101 (സാൽമിയ) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
"കല കുവൈറ്റ് എന്റെ കൃഷി' പുതിയ സീസണ് ഒക്ടോബറിൽ ആരംഭിക്കും
11:29 PM Sep 19, 2019 | Deepika.com