ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 ഞായറാഴ്ച വൈകുന്നേരം 5.30ന് ന്യൂയോർക്കിലെ ക്യൂൻസിലുള്ള മാർട്ടിൻ വാൻബ്യൂറൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ(230-17, Hillside Ave, queensvillage , NY.) വച്ചു കെസ്റ്റർ ലൈവ് ഇൻ കണ്‍സേർട്ട് ക്രിസ്ത്യൻ മ്യൂസിക്കൽ ഇവന്റ് നടത്തപ്പെടുന്നു.
ഡിവൈൻ വോയ്സ് എന്നറിയപ്പെടുന്ന കെസ്റ്ററും അനേകം സ്റ്റേജുകളിലും, സിഡികളിലും പാടിയ എലിസബത്ത് രാജുവും ഗാനങ്ങൾ അവതരിപ്പിക്കും. പരിപാടിയിലൂടെ കിട്ടുന്ന ഫണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തും. പ്രവേശനം പാസു മൂലം നിയന്ത്രിക്കുന്നതാണ്. ഏവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ലാജി തോമസ് : 516 849 0368
പോൾ ചുള്ളിൽ : 516 984 0911
ജോമോൻ ഗീവർഗീസ് : 347 952 0710
റിപ്പോർട്ട്: ബെന്നി പരിമണം
കെസ്റ്റർ മ്യൂസിക്കൽ ഇവന്റ് ’സ്നേഹാജ്ഞലി’ ക്യൂൻസിൽ
07:31 PM Sep 19, 2019 | Deepika.com