ഗൃഹാതുരത്വമുണർത്തുന്ന അയ്യപ്പൻനായരുടെ ചായക്കട മുതൽ നാടൻ കൂൾ ബാർ, തണ്ണീർ പന്തൽ, ഷിക്കാഗോയിലുള്ള നിരവധി റസ്റ്ററന്റുകളുടെ സ്റ്റാളുകൾ എന്നിങ്ങനെ ഭക്ഷണപ്രേമികളുടെ ഒരു പറുദീസ തന്നെ തീർക്കാൻ എൻഎസ്എസ് ഓഫ് ഷിക്കാഗോയ്ക്ക് കഴിഞ്ഞു.
ഷിക്കാഗോയിലെ മെയിൻലാന്റ്, കൈരളി, തൃലോക, ബാബു ഗാൻഡൻ, ഹോട്ട് ബ്രഡ് മുതലായ സ്ഥാപനങ്ങളും മലയാളി സമൂഹത്തിലെ പാചക വിദഗ്ധകളായ അനേകം വീട്ടമ്മമാരും ടേസ്റ്റ് ഓഫ് കേരളയ്ക്കുവേണ്ടി വിഭവങ്ങളൊരുക്കി.
ഒൗദ്യോഗിക പദവികളും, നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ പതിവു രീതികളുമില്ലാതെ ഒരു സംഘം വോളണ്ടിയർമാരുടെ കൂട്ടായ്മയാണ് എൻഎസ്എസ് ഓഫ് ഷിക്കാഗോയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ടേസ്റ്റ് ഓഫ് കേരളയുടെ വിജയത്തിനു ചുക്കാൻപിടിച്ചത് സുജിത് കോനോത്ത്, സതീഷ് കുമാർ, വാസുദേവൻ പിള്ള, ജയൻ മുളങ്ങാട്, രാജൻ മാടശേരി, സുനിൽ പിള്ള, വേലപ്പൻ പിള്ള, അജിത് ചന്ദ്രൻ, പ്രകാശ് മേനോൻ, വിജി പിള്ള, സുകുമാരി പിള്ള, വന്ധ്യാ വിശ്വനാഥൻ, ദേവി ജയൻ തുടങ്ങിയവരാണ്.
തങ്ങളുടെ പ്രഥമ ഉദ്യമം ഒരു വൻ വിജയമാക്കിയതിന്റെ സന്തോഷം സംഘാടകർ പങ്കിട്ടു. ടേസ്റ്റ് ഓഫ് കേരള ഒരു വൻ വിജയമാക്കുന്നതിനു സഹകരിച്ച എല്ലാ മലയാളികളോടും, സ്പോണ്സർമാരോടും, മീഡിയ സുഹൃത്തുക്കളോടും, പങ്കെടുത്ത റസ്റ്ററന്റുകളോടും നന്ദി അറിയിക്കുന്നതായി എൻഎസ്എസ് ഓഫ് ഷിക്കാഗോ അറിയിച്ചു.
കലാസന്ധ്യ സെപ്റ്റംബർ 28-ന്
എൻഎസ്എസ് ഓഫ് ഷിക്കാഗോ ഒരുക്കുന്ന കലാസന്ധ്യ ലെമോണ്ട് ടെന്പിളിൽ വച്ചു സെപ്റ്റംബർ 28നു നടക്കും. വിലാസം: 10915 ലെമോണ്ട് റോഡ്, ലെമോണ്ട്, ഐ.എൽ- 60439. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിപാടികൾ ആരംഭിക്കും. എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ നായർ മുഖ്യാതിഥിയായിരിക്കും.
വ്യത്യസ്തമായ നൃത്യനൃത്തങ്ങളോടുകൂടിയ ഈ പരിപാടി സംവിധാനം ചെയ്തത് ജയൻ മുളങ്ങാട് ആണ്. ഗാനങ്ങൾക്കും നൃത്തങ്ങൾക്കുമൊപ്പം അവാർഡുകൾ കരസ്ഥമാക്കിയ സംഗീത പ്രതിഭകൾ ഒത്തുചേർന്നു ഒരുക്കുന്ന ജഗേൽബന്ദി, വ്യത്യസ്തമായ 25 മിനിറ്റ് നീണ്ട നൃത്താവിഷ്കാരം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. കേരളീയ രീതിയിലുള്ള സദ്യയോടെ അവസാനിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പരിമിതമായ സീറ്റുകൾ മാത്രം ബാക്കിയുള്ളതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.nssofchicago.org എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 209 എൻ.എസ്.എസ് സേവ (209 677 7382).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം