കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യുണിമണി, കുവൈത്തിലെ പ്രമുഖ ആതുരസേവന ഗ്രൂപ്പായ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച്, ഉപഭോക്താക്കൾക്കായി പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു.
യുണീമണി വഴി പണമയക്കുന്ന ഉപഭോക്താക്കൾക്ക് മെട്രോയിൽ ഡിജിറ്റൽ എക്സ്റേ, അൾട്രാ സൗണ്ട്, ഡെന്റൽ, ഡെർമറ്റോളജി, ഏണ്ട് , ഓർത്തോപീഡിക്സ്, ലാബ് ടെസ്റ്റുകൾ മുതലായവക്ക് 15 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. യുണീമണിയുടെ ഗോൾഡ് കാർഡ് ഹോൾഡേഴ്സിന് പ്രത്യേക ഇളവുകളും ഉണ്ടാകും.
ഡെത്ത് കവർ ഇൻഷൂറൻസ് എല്ലാ രാജ്യങ്ങളിലേക്കും ഉടൻ തന്നെ വ്യാപിപ്പിക്കുമെന്നും യുണി മണി മാർക്കറ്റിംഗ് മൃധാവി രഞ്ജിത്ത് പിള്ള അറിയിച്ചു. മെട്രോ സിഇഒ. മുസ്തഫ ഹംസ, മാർക്കറ്റിംഗ് മാനേജർ ഫൈസൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഉപഭോക്താക്കൾക്ക് ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് യൂണിമണി
11:13 PM Sep 18, 2019 | Deepika.com