കുവൈത്ത്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷ(കെകെസിഎ)ന്റെ 35-മാത് വാർഷികവും ,ഓണാഘോഷവും ന്ധഓണം -2019ന്ധ എന്ന പേരിൽ സെപ്റ്റംബർ 20 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ ആർദിയ അൽ ജവഹറ ടെന്റിൽ ആഘോഷിക്കുന്നു.
സീറോ മലബാർ സഭയുടെ മലബാർ റീജണ്‍ പ്രൊവിൻഷ്യാളായ റവ. ഫാ. സ്റ്റീഫൻ ജയരാജ് ഒഎഫ്എം മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യൂണിറ്റ് അടിസ്ഥാനത്തിലുള്ള ഓണപ്പാട്ട് മത്സരം, തരംഗം-2019 (ക്നാനായ കലോത്സവം)വിജയികൾക്കുള്ള സമ്മാനദാനം, വാദ്യമേളങ്ങൾ, ഘോഷയാത്ര, മാവേലി എഴുന്നളളിപ്പ്, 110 ഓളം നർത്തകർ പങ്കെടുക്കുന്ന മനോഹരമായ വെൽക്കം ഡാൻസ്, പബ്ലിക് മീറ്റിംഗ്, കൾച്ചറൽ പ്രോഗ്രാംസ് , ടിക് ടോക് വീഡിയോ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടത്തപ്പെടും. കൂടാതെ അംഗങ്ങൾക്കായി വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കെകെസിഎയുടെ മുപ്പിത്തയഞ്ചാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 20ന്
11:08 PM Sep 18, 2019 | Deepika.com