കുവൈത്ത്: ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓണാഘോഷം നടത്തി. അബാസിയ സാരഥി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ജോയൽ ജോർജ് അധ്യക്ഷത വഹിക്കുകയും മുതിർന്ന മാധ്യമ പ്രവർത്തകൻസണ്ണി മണർകാട് ഓണ സന്ദേശം നൽകുകയും ചെയ്തു.
ആഘോഷങ്ങൾ മാറ്റിവച്ചു രോഗികളുടെ ക്ഷേമത്തിനായി ദിനരാത്രം പ്രവർത്തിക്കുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. സാജു സ്റ്റീഫൻ, പ്രിൻസ് മാത്യു, ജോണ്‍ പാപ്പച്ചൻ, എൽദോസ് ജോർജ്, അനീഷ് കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബിനു ബേബി സ്വാഗതവും ജോയ്സ് എബ്രഹാം മേനാംപറന്പിൽ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് നടന്ന കലാകായിക മത്സരങ്ങളിൽ തോമസ് കുരുവിള പ്ലാക്കാട് പുരുഷ വിഭാഗത്തിലും ദില തോമസ് വനിതാ വിഭാഗത്തിലും വ്യക്തിഗത ചാന്പ്യ·ാരായി.
അരുണ്‍ സത്യൻ (സ്വീകരണം) , ബിജു ജോർജ്ജ്( ഓണസദ്യ), റിനീഷ് സദാശിവൻ, റോബിൻ മാത്യു ( സാന്പത്തികം ) , ഇമ്മാനുവൽ ജോഷി ( ചായാഗ്രഹണം) , അഭിലാഷ് കുമാർ, ബിനു തോമസ് (കലാ വിഭാഗം), സെബാസ്റ്റ്യൻ തോമസ് (ഗതാഗതം), ബിലുമോൻ ബേബി ( ശബ്ദമിശ്രണം ) എന്നിവർ വിവിധ കമ്മിറ്റികൾക്ക് മേൽനോട്ടം നിർവഹിച്ചു. ഓണസദ്യക്ക് കലാപരിപാടികൾക്കും ശേഷം ദേശീയ ഗാനത്തോടെ പരിപാടികൾക്ക് പരിസമാപ്തിയായി. റോജൻ ജോസഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പുരുഷ തിരുവാതിര വ്യത്യസ്ത അനുഭവമായി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ നഴ്സസ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം നടത്തി
10:25 PM Sep 17, 2019 | Deepika.com