കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് 7 ലെ സജീവ പ്രവർത്തകനുമായ ബദർ അൽ മുല്ല എൻജിനിയറിംഗ് കന്പനി ഡ്രാഫ്റ്റ്സ്മാനുമായിരുന്ന ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ഈശോ സ്കറിയയക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി.
യൂണിറ്റ് കണ്‍വീനർ ജോഹർ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സത്യൻ എം.ടി. സ്വാഗതമാശംസിച്ചു. പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി, വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോഭ് ഫിലിപ്പ്, കെ. രതീശൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു സലിം രാജ് ഉപഹാരം കൈമാറി. ഈശോ സ്കറിയ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് ജോ. കണ്‍വീനർ അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നൽകി
10:23 PM Sep 17, 2019 | Deepika.com