കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ " ഓണോത്സവം - 2019 ' ന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
അബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് ഉഷാലക്ഷ്മി വനിതാവേദി ഉപദേശക സമിതി അംഗം ലതിക ദിലീപ് കുമാറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത് . വോയ്സ് കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ 27 ന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിന് തുടങ്ങുന്ന ഓണോത്സവത്തിൽ അത്തപ്പൂക്കള മത്സരം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള, പൊലിക നാടൻപാട്ട് കൂട്ടം കുവൈത്ത് അവതരിപ്പിക്കുന്ന സീസണ് - 3 മേലേരി തുടങ്ങിയ വിവിധയിനം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുക്കും. ജനറൽ സെക്രട്ടറി മനീഷ് കൈലാസ് സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓണോത്സവം - 2019 ഫ്ളയർ പ്രകാശനം ചെയ്തു
10:22 PM Sep 17, 2019 | Deepika.com