കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത്(കെഡിഎകെ) 2019-20 പ്രവർത്തനവർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സുരേഷ് തോമസ്(പ്രസിഡന്റ്), സിബവി തോമസ്(ജനറൽ സെക്രട്ടറി), ബ്രിജേഷ് നാരായണൻ(ട്രഷറർ) എന്നിവരെയും ലേഡീസ് ചെയർപേഴ്സണ്‍ ട്രീസ തോമസ് നഗരൂർ, വൈസ് പ്രസിഡന്റുമാരായി ജോണ്‍ പി. എബ്രഹാം, സുമോൾ ഡൊമിനി, സെക്രട്ടറിമാരായി മെജിക് ചെന്പുകര, ബിജു സി. ചാക്കോ, സാജു പാറക്കൽ, സിജോ എബ്രഹാം, മിനി എം. ചെറിയാൻ, ലേഡീസ് വിംഗ് സെക്രട്ടറിമാരായി ജ്യോതി മേരി ജോയി, പാർവതി ഹരികൃഷ്ണൻ, ജോയിന്റ് ട്രഷറർ അനീഷ് ജോർജ്, മീഡിയ കണ്‍വീനേഴ്സ് ജോബിൻ തോമസ്, ഹാരോൾഡ് ജോണ്‍ എന്നിവരെയും തെരഞ്ഞടുത്തു.
ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഷഫീഖ് റഹ്മാൻ റൗത്തെർ പ്രീസൈഡിംഗ് ഓഫീസറായിരുന്നു.
ചുരുങ്ങിയകാലം കൊണ്ട് സംഘടന കുവൈത്തിലും നാട്ടിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. കെഡിഎകെയുടെ ഈ വർഷത്തെ ഓണാഘോഷം നവംബർ ഒന്നിനു നടക്കും. അന്നേദിവസം തന്നെ നാടൻ പന്തുകളിയുടെ ഫൈനലും നടത്തുവാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഡിഎകെ ഭാരവാഹികളെ തെരഞ്ഞെടുത്തു
10:19 PM Sep 17, 2019 | Deepika.com