സെപ്റ്റംബർ 14 ശനിയാഴ്ച വിശാല ഫിലഡൽഫിയ റീജണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 41-ാം വാർഷികവും ആഘോഷിച്ചത് അസോസിയേഷന്റെ ചരിത്രതാളുകളിൽ ഇടംപിടിച്ചു.
സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കപന്ന ബിഷപ് അഭി. ഫീലിപ്പോസ് മാർ സ്റ്റെഫാനോസായിരുന്നു മുഖ്യാതിഥി. സെ. തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം നാലിന്ç തിരുമേനിയുടെ നേതൃത്വത്തിൽ മലങ്കരറീത്തിൽ നടന്ന കൃതഞ്ജതാബലിയിൽ ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, സെ. ജോണ്‍ നനമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റെന്നി കട്ടേൽ, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. മൈക്കിൾ എടത്തിൽ, റവ. ഫാ. ജോണ്സണ് ചരിവുകാലായിൽ എന്നിവർ സഹകാർമ്മികരായി. കൂടാതെ വൈദികരായ റവ. ജോണ്‍ ബാപ്റ്റിസ്റ്റ്, റവ. ഫാ. തോമസ് മലയിൽ എന്നിവ ം, ഫിലാഡൽഫിയ അതിരൂപത പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആന്റ് റഫനജീസ് ഡയറക്ടർ റവ. സി. ജർത്രൂദ് ബോറിസ്, റവ. സിസ്റ്റർ ഡോ. ജോസ്ലിൻ എടത്തിൽ, റവ. സിസ്റ്റർ സിറ്റാ, റവ. സിസ്റ്റർ ഫിലോ മോറിസ് എന്നീ സന്യസ്തരും ബലിയിൽ പങ്കുച്ചേർന്നു.
വി. æകുർബാനയെ തുടർന്നുളള സൗഹൃദം പങ്കുവയ്ക്കലിനുശേഷം സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ട ലൈവ് ബൈബിൾ ജപ്പടി മൽസരം ഈ വർഷത്തെ ഹൈലൈറ്റായി . ബൈബിൾ വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ക്വിസ് മാസ്റ്റർ ജോസ് മാളേയ്ക്കലിന്റെ നേതൃത്വത്തിൽ ടി. വി. മോഡലിൽ അവതരിപ്പിക്കപ്പെട്ട ബൈബിൾ ജപ്പടി മൽസരാർഥികൾക്കൊപ്പം കാണികളിലും ആവേശമുണർത്തി.
വി. ലൂക്കായുടെ സുവിശേഷത്ത ആസ്പദമാക്കി നടത്തിയ ലൈവ് ഷോയിൽ സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ എന്നീ കത്തോലിക്കാപള്ളികളുടെ ടീമുകൾ മാറ്റുരച്ചു. ഏറ്റവും കൂടുതൽ പോയിന്റു നേടിയ സീറോ മലബാർ ടീം ചാന്പ്യൻഷിപ് കരസ്ഥമാക്കി. മലങ്കര ടീം റണ്ണർ അപ്പ് ആയി ഐഎസിഎ. ട്രോഫി നേടി. മൽസരത്തിൽ പങ്കെടുത്ത മതബോധനസ്കൂൾ കുട്ടികൾക്ക് വ്യക്തിഗത ട്രോഫികളൂം ലഭിച്ചു.
ഫിലഡൽഫിയായിലെ പ്രശസ്ത ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്തങ്ങൾ, തിരുവാതിര എന്നിവ കാണികൾ നന്നായി ആസ്വദിച്ചു. സ്നേഹവിരുന്നോടെ ഇന്ത്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരന്പര്യങ്ങളും ഒത്തുചേർന്ന ഹെറിറ്റേജ് ദിനാഘോഷങ്ങൾç തിരശീല വീണു.
ബലിയർപ്പണത്തെതുടർന്ന്ì ഐഎസിഎ. പ്രസിഡന്റ് ചാർലി ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം അഭി. ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫിലഡൽഫിയ അതിരൂപതയുടെ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആന്റ് റഫനജീസ് ഡയറക്ടർ റവ. സി. ജർത്രൂദ് ബോറിസ് ആശംസയർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി മെർലിൻ അഗസ്റ്റിൻ മീറ്റിംഗ് എംസിയായി. യൂത്ത് വൈസ് പ്രസിഡന്റ് തെരേസ സൈമണ്‍ നന്ദി രേഖപ്പെടുത്തി.
ട്രഷറർ അനീഷ് ജയിംസ്, ജോയിന്റ് ട്രഷറർ ജോസഫ് സക്കറിയാ എന്നിവർ മുഖ്യാതിത്ഥിç പാരിതോഷികം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് തോമസ് സൈമണ്‍, ജോയിന്റ് സെക്രട്ടറി ടിë ചാരാത്ത്, സബ് കമ്മിറ്റി ചെയർ പേഴ്സണ്‍സ് ആയ സണ്ണി പാറക്കൽ, സണ്ണി പടയാറ്റിൽ, ബിജു ജോണ്‍, അലക്സ് ജോണ്‍, ഫിലിപ് എടത്തിൽ, തോമസ് നെടുമാക്കൽ, സേവ്യർ മൂഴിക്കാട്ട്, ജോസ് തോമസ്, ജോസഫ് എള്ളിക്കൽ, ശോശാമ്മ എബ്രാഹം എന്നിവരും ആഘോഷപരിപാടികൾç നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ