ഹൂ​സ്റ്റ​ണ്‍ റാ​ലി​യി​ൽ മോ​ദി​ക്കൊ​പ്പം ട്രം​പും പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​ര​ണം

10:10 PM Sep 17, 2019 | Deepika.com

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ സെ​പ്റ്റം​ബ​ർ 22നു ​ന​ട​ക്കു​ന്ന ’ഹൗ​ഡി മോ​ദി’ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും പ​ങ്കെ​ടു​ക്കു​മെ​ന്നു വൈ​റ്റ് ഹൗ​സി​ന്‍റെ സ്ഥി​രീ​ക​ര​ണം.

പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് സം​ഘ​ട​ക​ർ ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടെ​ക്സ​സി​നു പു​റ​ത്തു നി​ന്നും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്

ര​ണ്ടാം​വ​ട്ട​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ൽ​സ​രി​ക്കു​ന ന്ധ​ട്രം​പി​നു റി​പ്പ​ബ്ലി​ക്ക​ൻ സം​സ്ഥാ​ന​മെ​ന്ന​റി​യ​പെ​ടു​ന്ന ടെ​ക്സ​സി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ ല​ക്ഷ്യം കൂ​ടി ഇ​തി​നു പു​റ​കി​ലു​ണ്ട്. മോ​ദി​യെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് മ​റ്റു സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ൻ മു​സ്ലിം​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണും (ഐ​മാ​ഗ്) പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്നു​ള്ള​ത് ഏ​റെ ശ്രേ​ധ​യ​മാ​ണ്.

ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ക്ഷ​മാ​യ ഹൂ​സ്റ്റ​ണി​ൽ നി​ന്നും നേ​രി​ട്ടു ഇ​ന്ത്യ​യി​ലേ​ക്കു വി​മാ​ന സ​ർ​വീ​സ് പ്ര​ധാ​ന​മ​ന്ത്രി ഈ ​സ​മ്മ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് .

കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും സെ​ന​റ്റം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെ ആ​രു​പ​തോ​ളം പേ​രും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും കോ​ണ്‍​ഗ്ര​സി​ലെ ആ​ദ്യ​ഹി​ന്ദു അം​ഗ​വു​മാ​യ ടു​ൾ​സി ഗ​ബ്ബാ​ർ​ഡ്, രാ​ജാ ക്രു​ഷ്ണ​മൂ​ർ​ത്തി, ജോ​ണ്‍ കൊ​ർ​ണി​ൻ, ഷൈ​ല ജാ​ക്സ​ൻ ലീ, ​സെ​ന്‍റ​ർ ടെ​ഡ് ക്രൂ​സ് തു​ട​ങ്ങി​യ​വ​രും സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്വീ​ക​ര​ണ സ​മ്മേ​ള​നം ഒ​രു ച​രി​ത്ര സം​ഭ​വ​മാ​കു​ന്ന​തി​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ