ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് യുഎസ്എയുടെ വിവിധ സംസ്ഥാനങ്ങളുടെ ഒഴിവു വന്ന ഭാരാവാഹികളുടെ സ്ഥാനങ്ങളിലേക്ക് നാഷണൽ കമ്മിറ്റി പുതിയ ഭാരവാഹികളെ നിയമിച്ചു. ചെയർമാനായി തോമസ് മാത്യു പടന്നമാക്കലിനെയും ജനറൽ സെക്രട്ടറി ആയി സജി കരിന്പന്നൂരിനെയും നിയമിച്ചു കൊണ്ടുള്ള കത്ത് ന്യൂജേഴ്സിയിൽ വച്ചു നടന്ന മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ എഴുപത്തഞ്ചാം ജ·ദിന അനുസ്മരണ യോഗത്തിൽ വച്ചു ഐഒസി ഇന്റർനാഷണൽ ചെയർമാൻ ഡോ. സാം പിട്രോഡാ , ഐഒസി യുഎസ്എ നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ പ്രസിഡന്റ് മൊഹീന്ദർ സിംഗ്, നാഷണൽ സെക്രട്ടറി ജെനെറൽ ഹർബെച്ഛൻ സിംഗ് എന്നിവർ ചേർന്ന് നൽകി.
സംഘടന ശക്തിപ്പെടുത്തുവാൻ നിലവിലുള്ള ഒഴിവുകൾ നികത്തി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്ററുകൾ പുനഃസംഘടിപ്പിക്കുവാനും മെന്പർഷിപ് പ്രവർത്തനങ്ങൾ ഉൗർജിത പെടുത്തുവാനും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തക യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 28 ഉച്ചക്ക് മൂന്നിന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ചു നടത്തുന്ന ജനറൽബോഡി യോഗത്തിൽ വിവിധ നാഷണൽ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കു ന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർന്ന് ഫ്ളോറിഡ, ടെക്സസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാങ്ങളുടെ വിവിധ സിറ്റികളിലും പ്രവത്തക യോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ എല്ലാ അനുഭാവികളും ഐഒസിയുടെ എല്ലാ അംഗങ്ങളും സുഹൃത്തുക്കളും കുടുംബസമേതം ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഐഒസി കേരളാ ചാപ്റ്ററിനു വേണ്ടി ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രസിഡന്റ് ലീല മാരേട്ട്, ജനറൽ സെക്രട്ടറി സജി കരിന്പന്നൂർ , ഷിക്കാഗോ റീജണിനുവേണ്ടി പ്രസിഡന്റ് പ്രോ . തന്പി മാത്യു, സെക്രട്ടറി ആന്റണി വള്ളിക്കളം തുടങ്ങിയവർ അഭ്യർഥിച്ചു.
റിപ്പോർട്ട്: മാത്യു തോമസ്
ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് യുഎസ്എക്ക് പുതു നേതൃത്വം; തോമസ് മാത്യു ചെയർമാൻ, സജി കരിന്പന്നൂർ ജനറൽ സെക്രട്ടറി
10:07 PM Sep 17, 2019 | Deepika.com