ഓണത്തോട് അനുബന്ധിച്ച് മൂന്നു ദിവസവും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വൈകീട്ട് നടന്ന കലാ സാംസ്കാരിക സംഗമത്തിൽ ചെണ്ടമേളവും പുലിക്കളിയും ആഘോഷത്തിന് ആവേശം പകർന്നു. മാവേലിയുടെ എഴുന്നള്ളത്ത് കരഘോഷത്തോടെയാണ് കാണികൾ വരവേറ്റത്. മലയാളി തനിമ വിളിച്ചോതിയ നിരവധി കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ