റിയാദ്: നാൽപതു വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ റഷീദിന് മൈത്രി കൂട്ടായ്മ യാത്രയയപ്പു നൽകി.
റിയാദിൽ പ്രവർത്തിക്കുന്ന എസ്.കെ നെറ്റ്വർക്കിംഗ് കന്പനിയിൽ കഴിഞ്ഞ മുപ്പത്തിമൂന്നു വർഷമായി കണ്ട്രി മാനേജറായിരുന്ന അബ്ദുൾ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എജുക്കേഷൻ വൈസ് ചെയർമാൻ കൂടിയായിരുന്നു ഇദ്ദേഹം.
ബത്ത അസ്മാസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കിർ ഷാലിമാർ മൈത്രിയുടെ ഉപഹാരം കൈമാറി. വൈസ് ചെയർമാൻ സലാം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ പള്ളിക്കശേരിൽ സ്വാഗതം പറഞ്ഞു. നസീർ ഖാൻ, ഷാനവാസ് മുനന്പത്ത്, ഷംനാദ് കരുനാഗപ്പളളി, സാദിഖ്, മുനീർ, നസീമ ബീവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
മൈത്രി കൂട്ടായ്മ അബ്ദുൾ റഷീദിന് യാത്രയയപ്പു നൽകി
09:45 PM Sep 15, 2019 | Deepika.com