കുവൈത്തിലെ ഇന്ത്യൻ സംഘടനകളുടെ പരാതികളിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അടിയന്തര നടപടി വേണം: ഫിറ കുവൈറ്റ്

07:45 PM Sep 10, 2019 | Deepika.com
കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ ഉള്ള വിവിധ സംഘടനകളുടെ പരാതികളിന്മേൽ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ അടിയന്തര നടപടി വേണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് -എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഘടനകളുടെ പൊതു വേദി (ഫിറ) എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

വിവിധ വിഷയങ്ങളിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് വിവിധ പാർട്ടികളിലെ എംപിമാർ ഉൾപ്പെടെയുള്ളവർ നൽകിയ വിവിധ പരാതികൾ അന്വേഷിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും വിദേശ കാര്യ സഹമന്ത്രിയുടെ കുവൈത്ത് സന്ദർശനവേളയിൽ ഫിറയിലുള്ള എല്ലാ സംഘടന പ്രതിനിധികൾക്കും എംബസി വിളിച്ചു ചേർക്കുന്ന യോഗത്തിൽ അവസരം നൽകണമെന്നും ആഭ്യർഥിച്ച് വിവിധ സംഘടനാ പ്രതിനിധികൾ ഒപ്പുവച്ച പരാതി വിദേശകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹ മന്ത്രി മുരളീധരനും സമർപ്പിച്ചതായി ഫിറ കൺവീനർമാരായ ബാബു ഫ്രാൻസീസും ശ്രീം ലാൽ മുരളിയും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ