കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹറിൻ സ്വാഗത സംഘം രൂപീകരിച്ചു

07:20 PM Sep 10, 2019 | Deepika.com
മനാമ: കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹറിൻ ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി 35 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷാൽറ്റി മെഡിക്കൽ സെന്‍ററിൽ സെപ്റ്റംബർ 27 നാണ് ആഘോഷ പരിപാടികൾ.

രാവിലെ 10 മുതൽ വൈകിട്ടു 6 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ് തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

പരിപാടിയുടെ വിജയത്തിനായി നിസാർ കൊല്ലം സ്വാഗതസംഘം കൺവീനർ ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാർ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോർ കുമാർ (Food), രാജ് കൃഷ്ണൻ (Finance), റോജി ജോൺ (Registration) എന്നിവരാണ് മറ്റു കൺവീനർമാർ.