കേന്ദ്ര മന്ത്രി വി.മുരളീധരന് കുവൈറ്റ് ലോക കേരള സഭാംഗങ്ങൾ കത്ത് നൽകി

07:17 PM Sep 09, 2019 | Deepika.com
കുവൈത്ത് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ കുവൈത്ത് സന്ദർശനത്തിനു മുന്നോടിയായി കുവൈത്തിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങൾ കത്തു നൽകി.

പ്രവാസി മലയാളി വിഷയങ്ങളുടെ ചർച്ചകൾക്കും നടപടികൾക്കുമായി കേരള സർക്കാർ രൂപം നൽകിയ ലോക കേരള സഭയിൽ കുവൈത്തിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികളായ ലോക കേരള സഭാംഗങ്ങളെ വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,ലോക കേരള സഭാംഗം ബാബു ഫ്രാൻസീസാണ് കത്തു നൽകിയത്.

കഴിഞ്ഞ വർഷത്തെ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവേളയിൽ കേരള പ്രവാസി വകുപ്പിൽ നിന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്ക് കത്ത് നൽകിയിട്ടും ലോക കേരള സഭാംഗങ്ങളെ പങ്കെടുപ്പിക്കാഞ്ഞത് ഉൾപ്പടെ, എംബസി തുടർന്നു വരുന്ന വിവേചന നടപടികൾ തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ