ഫുജൈറയിൽ തിരുർ മണ്ഡലം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ എട്ടിന്

05:53 PM Sep 07, 2019 | Deepika.com
ഫുജൈറ : "നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി തിരുർ മണ്ഡലം മുസ് ലീം യൂത്ത് ലീഗ് സമ്പൂർണ സമ്മേളനത്തിന്‍റെ ഭാഗമായി കെ എം സി സി കമ്മിറ്റി യുഎഇ യിൽ സംഘടിപ്പിക്കുന്ന ഗ്രീൻ എക്സ്പാട്രിയേറ്റ്സ് സുമിത്ത് സെപ്റ്റംബർ എട്ടിന് (ഞായർ) ഫുജൈറ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് പി.വി. സമദ്, ജനറൽ സെക്രട്ടറി എം.പി. മജീദ്, വൈസ് പ്രസിഡന്‍റ് ടി.വി. ജലീൽ, കെഎംസിസി മണ്ഡലം ജില്ലാ നേതാക്കൻമാർ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: ടി.വി. അബ്ദുൾ ജലീൽ