അബുദാബി മലപ്പുറം ജില്ലാ കെ എം സി സി സാന്ത്വന സന്ധ്യ സംഘടിപ്പിച്ചു

03:29 PM Aug 24, 2019 | Deepika.com
അബുദാബി : കാലവർഷക്കെടുതിയിൽ സകലതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാൻ അബുദാബി മലപ്പുറം ജില്ലാ കെ എം സി സി. ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച "സാന്ത്വന സന്ധ്യ' വിത്യസ്ത അനുഭാവമായി.

പ്രസിഡന്‍റ് കാദർ ഒളവട്ടൂർ അധ്യക്ഷത വഹിച്ച സമ്മേളനം അബുദാബി ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി എം.പി.എം റഷീദ്‌ ഉദ്ഘാടനം ചെയ്‌തു. കെ എം സി സി സ്റ്റേറ്റ് പ്രസിഡന്‍റ് കല്ലുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡന്‍റ് അസീസ് കാളിയാടാൻ, ഇസ്ലാമിക്‌ സെന്‍റർ വൈസ് പ്രസിഡന്‍റ് ഒഴുർ, കെ എം സി സി ട്രഷറർ പി.കെ. അഹമ്മദ്‌, നേതാക്കളായ ഹമീദ് കടപ്പുറം, അഷ്‌റഫ്‌ പൊന്നാനി, മജീദ് അണ്ണാൻതൊടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പോഗ്രാം കൺവീനർ റഫീഖ് പൂവ്വത്താനി, സി.കെ. ഹുസൈൻ , അബു ഹാജി പകര, ബഷീർവെറ്റല്ലൂർ, കാദർചെങ്ങരൻകുളം,സഹീർ മുന്നിയൂർ, മുനീർ ചെക്കാലി എന്നിവർ നേതൃത്വം നൽകി.

ഇശൽ കോറസ് അബുദാബിയുടെയും ഇശൽ ബാൻഡ് അബുദാബിയുടെയും 30 ഓളം ഗായിക ഗായകൻമ്മാർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി അബ്ദുൽ ലത്തീഫ് തേക്കിൽ സ്വാഗതവും നജുമുദീൻ നന്ദിയും പറഞ്ഞു.