മസ്കറ്റ്: ഓതറ കൾചറൽ & വെൽഫയർ സൊസൈറ്റിയുടെ മസ്കറ്റിലുള്ള ഓതറ പ്രവാസി അസോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ റൂവിയിലെ അൽഫലാജ് ഹോട്ടൽ, ദി ഗ്രാൻഡ് ഹാളിൽ "ദൃശ്യ സന്ധ്യ 2019 ' മെഗാപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രാജൻ വർഗീസ്, സെക്രട്ടറി. എബി മാത്യു എന്നിവർ അറിയിച്ചു.
പ്രോഗ്രാമിൽ പങ്കെടുക്കാനായി കലാകാര·ാരും കലാകാരികളും എത്തിത്തുടങ്ങി. മുഖ്യാതിഥികളായി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി. കണ്ണൻ നായർ, മലയാളത്തിന്റെ സംവിധായകൻ ബ്ലസി, മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി. ചാക്കോ (കേരള പോലീസ്), ഡോ. ബേബി സാം (ചെയർമാൻ, ബോർഡ് ഓഫ് ഡയറക്റ്റർ ഇന്ത്യൻ സ്കൂൾ മസ്കറ്റ്) എന്നിവർ പങ്കെടുക്കും.
പിന്നണി ഗായകൻ ജോബി ജോണ്, റിതികാ, യാഹിയ കാലിക്കറ്റ്, കലാഭവൻ സുധി, കോമഡി ഉത്സവം ഫെയിം വിനീഷ് കാരക്കാട്. ഒമാനിലെ ഏറ്റവും പ്രശസ്തമായ ഡാൻസ് അക്കാദമിയിലുള്ള ഡാൻസ് പാട്ടും, കോമഡിയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
റിപ്പോർട്ട്: ബിജു വെണ്ണികുളം
മസ്ക്കറ്റിൽ "ദൃശ്യ സന്ധ്യ 2019' ഒരുക്കങ്ങൾ പൂർത്തിയായി
10:52 PM Aug 22, 2019 | Deepika.com