നൈൽസിലുള്ള ഫെൽഡ്മാൻ റിക്രിയേഷൻ സെന്റർ ഇൻഡോർ കോർട്ടിൽ ഓഗസ്റ്റ് 11നു ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച മത്സരത്തിൽ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുത്തു. വോളിബോൾ കമ്മിറ്റി ചെയർമാൻ റവ. ഡോ. മാത്യു പി. ഇടിക്കുള പ്രാർഥനാനന്തരം ഏവരേയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുകയും, ടൂർണമെന്റ് കണ്‍വീനർ ബഞ്ചമിൻ തോമസ് നിർദേശങ്ങൾ നൽകുകയും ചെയ്തു.
ടീമുകളുടെ രണ്ടു പൂളുകളിലായുള്ള മത്സരങ്ങളായിരുന്നു. ഫൈനൽ മത്സരത്തിൽ എത്തിയ ഷിക്കാഗോ മാർത്തോമാ ചർച്ച് ടീമും, ക്നാനായ കാത്തലിക് ചർച്ച് ടീമും ബെസ്റ്റ് ഓഫ് ഫൈവ് മത്സരത്തിൽ ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങളാണ് കാഴ്ചവച്ചത്.
എം.വി.പി നേഥൻ തോമസ്, ബെസ്റ്റ് ഓഫ് ഡിഫൻസ് ക്രിസ് ചാക്കോ, ബെസ്റ്റ് ഒഫൻസ് ഷോണ്‍ കദളിമറ്റം എന്നിവരെ തെരഞ്ഞെടുത്തു.
ടൂർണമെന്റിന്റെ വിജയത്തിനുവേണ്ടി റവ.ഡോ മാത്യു പി ഇടിക്കുള (ചെയർമാൻ), ബെഞ്ചമിൻ തോമസ് (കണ്‍വീനർ), രഞ്ജൻ ഏബ്രഹാം, ജയിംസ് പുത്തൻപുരയിൽ, ജോണ്സണ് കണ്ണൂക്കാടൻ, റിൻസി കുര്യൻ, ജേക്കബ് കെ. ജോർജ്, തന്പി മാത്യു എന്നീ കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.
ഫാ. ബാബു മഠത്തിപ്പറന്പിൽ, റവ. സുനീത് മാത്യു, ജോർജ് പി. മാത്യു, ആന്‍േറാ കവലയ്ക്കൽ, സിനിൽ ഫിലിപ്പ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി എന്ന നിലയിൽ കൗണ്‍സിലിനെ നയിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം