ഡാളസ്: ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ പതിനൊന്നാമത് നാഷണൽ കണ്വൻഷൻ നവംബർ 1, 2, 3 തീയതികളിൽ ഡാളസിലെ ഡി. വിനയചന്ദ്രൻ നഗറിൽ ( ഡബിൾ ട്രീ ഹോട്ടൽ, 11611 ലൂണാ റോഡ്, ഫാർമേഴ്സ് ബ്രാഞ്ച്, ഠത 75234 ) വച്ച് പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
ലാന സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചു, മലയാള സാഹിത്യത്തിന്റെ വളർച്ചയെ മുൻനിർത്തി, മലയാള ഭാഷാസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രവാസി മലയാളികൾക്ക് സുപരിചിതരായ അബ്ദുൾ പുന്നയൂർകുളത്തിനെയും, ജെയിംസ് കുരീക്കാട്ടിലിനെയും ചുമതലപ്പെടുത്തി.
പ്രസ്തുത പരിപാടിയിൽ തങ്ങളുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാൻ താല്പര്യപ്പെടുന്നവർ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുവാൻ അഭ്യർഥിക്കുന്നു.
2016-19 കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷ് / മലയാളം കൃതികളുടെ ഒരു പ്രതി അബ്ദുൾ പുന്നയൂർ കുളത്തിന്റെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കേണ്ടതാണ്.
പുസ്തകങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്നിന്. ലാന കണ്‍വൻഷനിൽ പേര് രജിസ്റ്റർ ചെയ്തു, പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ കൃതികൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളു എന്ന് പ്രത്യേകം അറിയിക്കുന്നു.
കൃതികൾ അയയ്ക്കേണ്ട വിലാസം:
M. N. Abdutty.
25648 Salem
Roseville, MI 48066
ലാന നാഷണൽ കണ്‍വെൻഷനിൽ പുസ്തകപരിചയം
09:58 PM Aug 22, 2019 | Deepika.com