റിയാദ്: കേളി സനയ അറബൈൻ, ഒവൈദ യൂണിറ്റ് അംഗം സെയ്തലവിയുടെ മകൻ സുഹൈലിന്റെ ചികിത്സാ സഹായാർഥം സ്വരൂപിച്ച ഫണ്ട് കേന്ദ്ര കമ്മിറ്റിക്ക് കൈമാറി.
ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ വച്ചു ഏരിയയിൽ നിന്നുള്ള നിരവധി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനർ മൊയ്തീൻ കുട്ടി, കേളി സെക്രട്ടറി ഷൗക്കത്ത് നിലംബൂരിന് ഫണ്ട് കൈമാറി.
ചികിത്സാ സഹായ സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം വാസുദേവൻ, ഒവൈദ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സുനീർ ബാബു, ഏരിയ രക്ഷാധികാരി കണ്‍വീനർ സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, ബി വിജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേളി ചികിത്സാ സഹായ ഫണ്ട് കൈമാറി
11:45 PM Aug 21, 2019 | Deepika.com