സൗത്ത് ഫ്ളോറിഡ: സതേണ്‍ ഫ്ളോറിഡ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ വംശജൻ അനുരാഗ് സിംഗാളിനെ (55) ട്രംപ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ വരാന്ത്യമാണ് വൈറ്റ് ഹൗസ് സിംഗാളിന്റെ പേര് ഒൗദ്യോഗികമായി നോമിനേറ്റ് ചെയ്തത്. സിംഗാളിനെ കൂടാതെ 9 പേരെ ട്രംപ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ഫ്ളോറിഡ ബ്രൊവാർഡ് കൗണ്ടി 17വേ ജൂഡീഷ്യൽ സർക്യൂട്ട് കോർട്ട് ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അനുരാഗ് സിംഗാൾ.
ഫ്ളോറിഡ സ്റ്റേറ്റ് അറ്റോർണി ഓഫിസിൽ പ്രോസിക്യൂട്ടറായും സിംഗാൾ പ്രവർത്തിച്ചിരുന്നു. റൈസ് യൂണിവേഴ്സിറ്റി, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിനന്നാണ് ഇദ്ദേഹം ബിരുദം കരസ്ഥമാക്കിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അനുരാഗ് സിംഗാളിനെ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിയായി നോമിനേറ്റ് ചെയ്തു
11:14 PM Aug 21, 2019 | Deepika.com