റിയാദ് : കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് സനയ്യ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തപ്പെട്ടു. ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാരടങ്ങിയ എട്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടീം മാസിൽ ജേതാക്കളായ ടൂർണമെന്റിൽ ടീം ഇസ്ലാമിയ റണ്ണറപ്പായി.
ദവാദ്മിയിലെ അൽഖലീജ് ഓഡിറ്റോറിയത്തിൽ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയുടെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന പരിപാടി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ റഷീദ് കരുനാഗപ്പള്ളി വിജയികൾക്കുള്ള ട്രോഫി ടീം മാസിലിനും, റണ്ണറപ്പ് ട്രോഫി ടീം ഇസ്ലാമിയയ്ക്കും സമ്മാനിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗം ചെയർമാൻ മധു ബാലുശേരി, കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനർ കിഷോർ നിസാം, ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനർ രാജേഷ്, ട്രഷറർ സന്തോഷ്, സംഘാടക സമിതി ചെയർമാൻ ഹംസ എ., കെ.എംസിസി സെന്റർ കമ്മിറ്റി ജോ.സെക്രട്ടറി നാസർ, അൽഹിന്ദ് ട്രാവൽ ഏരിയ മാനേജർ സജീന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കേളി ദവാദ്മി ഏരിയ ഒന്നാമത് ക്രിക്കറ്റ് ടൂർണമെന്റ്: ടീം മാസിൽ ജേതാക്കൾ
11:39 PM Aug 20, 2019 | Deepika.com