റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ന്ധമാധ്യമങ്ങളും ജനാധിപത്യവുംന്ധ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന സർക്കാരുകളുടെ ഭരണത്തുടർച്ചയിൽ മാധ്യമങ്ങളുടെ നിർമ്മിത പൊതുബോധത്തിന് സുപ്രധാന പങ്കുണ്ടെന്നും അത് ജനകീയമല്ലെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച കേളി സുലൈ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ബാലകൃഷ്ണൻ പറഞ്ഞു.
ഭരണകൂടത്തിന് അനുകൂലമായ പൊതുബോധം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങൾ ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെയാണ് നിഷേധിക്കുന്നതെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കണ്‍വീനർ ടി. ആർ. സുബ്രഹ്മണ്യൻ മോഡറേറ്ററായി. സാംസ്കാരിക കമ്മിറ്റി അംഗം ബിജു തായംബത്ത് പ്രബന്ധം അവതരിപ്പിച്ചു. ചർച്ചയിൽ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ്, കേളി സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ, കേന്ദ്ര രക്ഷാധികാരി അംഗം സതീഷ്കുമാർ, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ സുരേഷ് ചന്ദ്രൻ, വിനയൻ എന്നിവർ സംസാരിച്ചു.
കെ.പി സജിത്ത് മോഡറേറ്ററെ ക്ഷണിച്ച ചടങ്ങിൽ സാംസ്കാരികവിഭാഗം ചെയർമാൻ മധു ബാലുശേരി സ്വാഗതവും സിജിൻ കൂവള്ളൂർ ഉപസംഹാരവും ജോയിൻറ് കണ്‍വീനർ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
കോർപ്പറേറ്റ് മാധ്യമങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു: കേളി സെമിനാർ
11:39 PM Aug 20, 2019 | Deepika.com