ന്യൂയോർക്കിലെ ക്വീൻസ് വില്ലേജിലെ രാജധാനി റസ്റ്ററന്റിൽ വെയ്ച്, ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് കൂടിയ റീജണൽ മീറ്റിംഗിൽ വച്ചാണ്് ഈ തീരുമാനം കൈകൊണ്ടത്. റീജണിലെ എല്ലാ അസോസിയേഷനുകളുടെയും സാന്നിധ്യം ഈ പ്രഖ്യാപനത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
മെട്രോ റീജിയൻ നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായും, കൂട്ടായും പ്രവർത്തിക്കുമെന്ന് റീജിയണൽ സെക്രട്ടറി ജെയിംസ് മാത്യു, ട്രഷറർ പൊന്നച്ചൻ ചാക്കോ, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ നാഷണൽ കമ്മിറ്റി മെംബേർസായ ബെഞ്ചമിൻ ജോർജ് , ചാക്കോ കോയിക്കലേത്ത്, ഫിലിപ്പ് മഠത്തിൽ ജുഡീഷറി കൗണ്സിൽ സെക്രട്ടറി, അഡവൈസറി ബോർഡ് ചെയർമാൻ തോമസ് ടി ഉമ്മൻ, വൈസ് ചെയർ ജോർജ് തോമസ്, വർഗീസ് കെ ജോസഫ് (ഫോമാ ക്രെഡൻഷ്യൽ റിവ്യൂ കമ്മിറ്റി ചെയര്മാൻ), ഫോമാ മുൻ ജനറൽ സെക്രട്ടറിയും, ട്രഷററുമായ ഷാജി എഡ്വേഡ്, അസോസിയേഷൻ പ്രസിഡന്റ്മാരായ അജിത് കൊച്ചുതുടിയിൽ( കെസിഎഎൻഎ), മാത്യു തോമസ് (ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ), വിൻസെന്റ് സിറിയക് ( കേരളം സമാജം), ജോസ് ചുമ്മാർ (കേരളാ സെന്റർ), ബേബി ജോസ് (മലയാളീ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ), മാത്യു തോയയിൽ (ലിംകാ), ഡിൻസിൽ ജോർജ് (നോർത്ത് ഹെംപ്സ്റ്റഡ് ഇന്ത്യൻ മലയാളീ അസോസിയേഷൻ), തോമസ് തോമസ് ( മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ), ഇടിക്കുള ചാക്കോ (കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ്), ഫോമായുടെ മുൻ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷാജി മാത്യു, മുൻ റീജണൽ വൈസ് പ്രസിഡന്റുമാരായ ഫ്രെഡ് കൊച്ചിൻ, ഡോ. ജേക്കബ് തോമസ്, വറുഗീസ് ജോസഫ്, ഫോമാ മുൻ ജോയിന്റ് സെക്രട്ടറി സണ്ണി കോന്നിയൂർ, കേരള കണ്വൻഷൻ ചെയർ സജി എബ്രഹാം, അസോസിയേഷൻ ഭാരവാഹികളായ ബേബി കുര്യാക്കോസ്, വറുഗീസ് ചുങ്കത്തിൽ, സക്കറിയ കരുവേലിൽ, പോൾ ജോസ്, ജെയ്സണ് ജോസഫ്, രാജു എബ്രഹാം, തോമസ് ഉമ്മൻ, റിനോജ് കോരുത്, ശ്രീനിവാസൻ പിള്ള, വിജി എബ്രഹാം, തോമസ് ഏടത്തികുന്നേൽ, ജോയ്കുട്ടി തോമസ്, വിൽസണ് ബാബുകുട്ടി, ഇടിക്കുള ചാക്കോ, മെർലിൻ എബ്രഹാം, ചാക്കോ ജോർജ് കുട്ടി, സജി മാത്യു, മാമൻ എബ്രഹാം, ഷാജി ജേക്കബ്, കുമാർ, തോമസ് കോലടി എന്നിവർ ഈ അവസരത്തൽ അറിയിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ സ്റ്റാൻലി കളത്തിലിനെ വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിയ്ക്കണമെന്ന് മെട്രോ റീജിയൻ ഭാരവാഹികൾ ഒന്നടങ്കം ഫോമായുടെ പ്രവർത്തകരോട് വിനീതമായി അഭ്യർഥിച്ചു. ജെയിംസ് മാത്യു സ്വാഗതം പറഞ്ഞ മീറ്റിംഗിൽ, പൊന്നച്ചൻ ചാക്കോ നന്ദിയും അറിയിച്ചു.
റിപ്പോർട്ട് :പന്തളം ബിജു തോമസ്