ഐ​സി​എ​ഫ് ദേ​ശ​ര​ക്ഷാ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

12:09 AM Aug 20, 2019 | Deepika.com
മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ദേ​ശ ര​ക്ഷാ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. പൗ​ര​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പു​രോ​ഗ​മ​ന​പ​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കാ​തെ വ​ർ​ഗീ​യ​മാ​യ ചേ​രി​തി​രി​വു​ക​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ത​ര​ത്തി​ൽ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തി, ഭാ​ര​ത​ത്തി​ന്‍റെ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന മ​ഹ​നീ​യ പൈ​തൃ​ക​ത്തി​നു വെ​ല്ലു​വി​ളി​യാ​യി ഭ​ര​ണ​കൂ​ടം മാ​റു​ന്പോ​ൾ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​നു വേ​ണ്ടി​യു​ള്ള ര​ക്ത​ര​ഹി​ത വി​പ്ല​വ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി, മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​പ്പെ​ട​ലു​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ദേ​ശ ര​ക്ഷാ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നാ​മ സു​ന്നി സെ​ന്‍റ​റി​ൽ ഐ.​സി​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ധീ​ൻ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് (4ുാ ന്യൂ​സ് )ഉ​ത്ഘാ​ട​നം ചെ​യ്തു. ബി​നു കു​ന്ന​ന്താ​നം(​ഒ.​ഐ.​സി.​സി), സി​റാ​ജ് പ​ള്ളി​ക്ക​ര (മീ​ഡി​യ വ​ണ്‍)​അ​ഡ്വ. എം.​സി അ​ബ്ദു​ൽ ക​രീം (ഐ.​സി.​എ​ഫ്), അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ(​ആ​ർ.​എ​സ്.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് മാ​സ്റ്റ​ർ ന​രി​പ്പ​റ്റ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ഇ​ഞ്ചി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.