ഷിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രതിനിധികൾ സ്കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം ത്യജിച്ച ആയിരക്കണക്കിനു ആളുകളുടേയും, നേതാക്ക·ാരായി പ്രവർത്തിച്ചവരേയും ഇത്തരുണത്തിൽ അനുസ്മരിച്ചു.
ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നും, സ്വദേശത്തായാലും വിദേശത്തായാലും ജാതി മത വർണ ഭാഷാഭേദമില്ലാതെ ഓരോ ഭാരതീയനും ആ പുണ്യദിനം സന്തോഷമായി ആചരിക്കുമെന്നു പ്രസിഡന്റ് ജോർജ് പണിക്കർ ഓർമ്മിപ്പിച്ചു. പോൾ പറന്പി, ജോസി കുരിശിങ്കൽ, ഏബ്രഹാം ചാക്കോ, ജോയി പീറ്റർ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവച്ചു.
ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണം എന്നീ പരിപാടികൾ സെപ്റ്റംബർ 21ന് ആണെന്നും, അസോസിയേഷൻ വെബ്സൈറ്റ് ആയ ശഹഹശിീശൊമഹമ്യമഹലലമൈീരശമശേീി.ീൃഴ സന്ദർശിച്ച് കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും തദവസരത്തിൽ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം
ഐഎംഎ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി
11:56 PM Aug 19, 2019 | Deepika.com