ഇർവിംഗ് മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസായിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരത്തിൽപരം പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. സംഘടനാ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കര ഇന്ത്യൻ പതാക ഉയർത്തി. ഇർവിംഗ് സിറ്റി മേയർ പ്രൊട്ടേം ഓസ്കർ വാർഡ് മുഖ്യാതിഥിയായിരുന്നു. ഗോപാൽ പൊന്നംഗി, മനീഷ് സേത്തി, ടൈ ബ്ലെഡോസ് എന്നിവരെ കൂടാതെ നിരവധി സംഘടാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ബ്രട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിനു നിരവധി പേർ പീഡനങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുവാൻ ഭരണാധികരാകളും ഇന്ത്യൻ ജനതയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഡോ. പ്രസാദ് അഭിപ്രായപ്പെട്ടു. എംജിഎംഎൻടി വിതരണം ചെയ്ത ഇന്ത്യൻ അമേരിക്കൻ പതാകകൾ വഹിച്ചുകൊണ്ടു നടത്തിയ പ്രകടനം ആകർഷകമായിരുന്നു. ിൃശ2019മൗഴ19ശിറശമിബളഹമഴ.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ